എന്ത് സമുദായം സോദരി....ഇത്തരത്തില്‍ സമുദായവും,മതവും അതില്‍ പിന്നെയും വഴിപിരിഞ്ഞു പോകുന്ന ജാതിയും കൂടി ഈ നാടിനെ;സ്വാമി വിവേകാനന്ദന്‍ പറഞ്ഞപോലെ അല്ല അതിനെക്കാള്‍ വലിയ ഭ്രാന്താലയം ആക്കി തീര്‍ത്തു.എന്നിട്ടും കൊതി തീരാത്ത കൊടിച്ചിപട്ടികളെ പോലെ അധികാരത്തിനും പണത്തിനും വേണ്ടി കടിപിടി കൂടുന്നത് കാണാന്‍ നമ്മുടെ ഒക്കെ ജീവിതം പിന്നെയും ബാക്കി.ഈ പറയുന്ന എത്ര സമുദായ നേതാക്കന്‍മാര്‍ തെരുവില്‍ ഭക്ഷണം കഴിച്ചിട്ടും,നാണം മറക്കാനുള്ള വസ്ത്രം ഇല്ലാതെയും കഴിയുന്ന നമ്മുടെ തന്നെ സോധരന്മാരെ സഹായിച്ചിട്ടുണ്ട് ,അവരെ കാണുമ്പോള്‍ അറപ്പോടും വെറുപ്പോടും അല്ലാതെ എത്ര നേതാക്കന്മാര്‍ അവര്‍ക്ക് ഒരു നേരത്തെ ആഹാരം വാങ്ങി കൊടിത്തിട്ടുണ്ട്? ഈ സമുദായ സംഘടനകളെ ഓരോന്നിനെയും സശ്രദ്ധം പഠിക്കുക്ക.അപ്പോള്‍ അറിയാം അവര്‍ക്ക് വേണ്ടത് സ്ക്കൂളുകളുടെയും കോളേജ് കളുടെയും പിന്നെ കഴിയാവുന്നത്ര മറ്റു സ്ഥാപനങ്ങളുടെയും അധികാരവും നടത്തിപ്പ് അവകാശവും ആണ്.ആലോചിക്കുക സാലറി കൊടുക്കേണ്ടത് സര്‍ക്കാര്‍,സ്ഥാപനങ്ങള്‍ അനുവധിക്കേണ്ടതു സര്‍ക്കാര്‍,അതിനു വേണ്ടുന്ന എല്ലാവിധ മറ്റു സഹായങ്ങള്‍ നല്‍കേണ്ടത് സര്‍ക്കാര്‍,പക്ഷെ എല്ലാം ലഭിച്ചു കഴിഞ്ഞാല്‍ പിന്നെ സര്‍ക്കാരുകള്‍ പറയുന്നത് കേള്‍ക്കാന്‍ ഇവിടെ ഒരു സാമുദായിക സംഘടനയുടെയും നേതാക്കളെ മഷിയിട്ടു നോക്കിയാല്‍ കാണാനാകില്ല,അത് എം.ഇ.എസ് ആകട്ടെ ക്രിസ്ത്യന്‍ വിദ്യാഭ്യാസസ്ഥാപനങ്ങളാകട്ടെ അല്ലെങ്ങില്‍ എസ്.എന്‍.ഡി.പി യോ എന്‍.എസ്.എസ്സോ അകെട്ടെ,സര്‍ക്കാര്‍ മറയുന്ന രീതിയില്‍ കാര്യങ്ങള്‍ നടത്തികൊണ്ട് പോകാന്‍.
No comments:
Post a Comment